8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Saturday 27 June 2015

മേളയ്ക്ക് ചാരുതയേകാന്‍ കേരളീയ കലാരൂപങ്ങള്‍

സോപാന സംഗീതവും, പുള്ളുവന്‍ പാട്ടും, ഓട്ടന്‍ തുള്ളലും തുടങ്ങിയ കേരളത്തിന്റെ സാംസ്‌കാരികതനിമ വിളിച്ചോതുന്ന കലാപരിപാടികളുടെ അവതരണംകൊണ്ട് പുത്തന്‍ ഭാവം കൈവന്നിരിക്കുകയാണ് 8-ാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയ്ക്ക്. തിയേറ്റര്‍ കോംപ്ലക്‌സിനു മുന്നില്‍ തയ്യാറാക്കിയിരിക്കുന്ന കേരള പവലിയനിലാണ് കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അരങ്ങേറുന്നത്. അമ്പലപ്പുഴ വിജയകുമാര്‍ ഇടക്കയില്‍ തീര്‍ത്ത വിസ്മയത്തോടെയാണ് കേരള  പവലിയന്‍ മിഴിതുറന്നത്. സുന്ദരന്‍ മുല്ലൂര്‍ക്കര അവതരിപ്പിക്കുന്ന ശാലീന സൗന്ദര്യമാര്‍ന്ന പുള്ളുവന്‍ പാട്ടും കൊട്ടാരക്കര കരുണാകരന്‍ മാസ്റ്റര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലും ഇന്നും നാളെയുമായി മേളയ്ക്ക് മാറ്റുകൂട്ടും.


No comments:

Post a Comment