8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Sunday 28 June 2015

മികച്ച ചിത്രങ്ങളുമായി മേള നാലാം ദിനത്തിലേക്ക്

കേരള രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചലച്ചിത്രമേള നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള ഏറ്റവും മികച്ച ചിത്രങ്ങള്‍ കാണാനാകുന്നതിലുള്ള സന്തോഷത്തിലാണ് സിനിമാ പ്രേമികള്‍. മേളയുടെ മൂന്നാം ദിനമായ ഇന്നലെ (ജൂണ്‍ 28) പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത് 32-ഓളം ചിത്രങ്ങള്‍. കാവ്യലോകത്തെ സമാനതകളില്ലാത്ത പ്രതിഭയായ ആറ്റൂര്‍ രവിവര്‍മ്മയുടെ ജീവിതത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും അതുല്യ നിമിഷങ്ങളെ കോര്‍ത്തിണക്കി സംവിധായകന്‍ അന്‍വര്‍ അലി അണിയിച്ചൊരുക്കിയ'മറുവിളി', മലയാളത്തിന്റെ പ്രിയസംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണനെക്കുറിച്ച് ഗിരീഷ് കാസറവള്ളി അണിയിച്ചൊരുക്കിയ 'ഇമേജ് ആന്റ് റിഫ്‌ളക്ഷന്‍'  എന്നീ ചിത്രങ്ങള്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്.
ലോങ് ഡോക്യുമെന്റി വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളും ഒരു ബംഗാളി ചിത്രവും ഇന്നലെ പ്രേക്ഷകരുടെ മുന്നിലെത്തി. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ 'ദി മദര്‍ ടങ്ക്എന്ന ചിത്രം ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടൊപ്പം ലൈംഗിക തൊഴിലാളികളുടെ ഇരുളടഞ്ഞ ജീവിതത്തിന്റെ കഥ പറഞ്ഞ ഷെറി ഗോവിന്ദന്റെ'റെഡ്ബ്ലൂഗ്രീന്‍, യെല്ലോഎന്ന ചിത്രവും പ്രേക്ഷക പ്രശംസ നേടി. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ഒന്‍പതു ചിത്രങ്ങളും അനിമേഷന്‍ വിഭാഗത്തില്‍ ജാപ്പനീസ് ചിത്രമായ 'ദി കോമഡി ബ്രൈറ്റ് ഉള്‍പ്പെടെ നാലു ചിത്രങ്ങളും ഇന്നലെ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. വി.കെ. സുഭാഷ് സംവിധാനം ചെയ്ത,ഗായിക വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കളുടെ കഥ പറഞ്ഞ, 'സല്യൂട്ട്'എന്ന ചിത്രത്തെ വൈകാരിക ഭാവത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. ഈ സിനിമയോടൊപ്പം 'എ വേള്‍ഡ് വിത്ത് ഫോര്‍ വാള്‍സ്എന്ന ചിത്രവും ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഇന്റര്‍നാഷ്ണല്‍ ഡോക്യുമെന്ററി അസോസിയേഷന്‍ തെരഞ്ഞെടുത്ത റോക്ക് ആന്റ് റോള്‍ ഡോക്യുമെന്ററികളില്‍ ഒന്നായി 'ഡോന്റ് ലുക്ക് ബാക്ക്ഉം അമേരിക്കന്‍ ഡോക്യുമെന്ററികളായ 'ഗ്രേസ്‌ലി മാന്‍', 'ആന്റ് ഇന്‍ കണ്‍വെയന്‍സ് ട്രൂത്ത്എന്നിവയും പ്രദര്‍ശിപ്പക്കപ്പെട്ടു. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കൊറിയന്‍ ചിത്രങ്ങളായ 'മാഗ്‌നിഫിക്ഷ്യന്റ് വ്യൂ', 'മില്‍ക്ക്‌ഷേക്ക്എന്നിവ കൊറിയന്‍ സിനിമയുടെ ദൃശ്യഭംഗി പ്രേക്ഷക മനസുകളില്‍ നിറയ്ക്കുന്നതായിരുന്നു.

 51 ചിത്രങ്ങളാണ് മേളയുടെ നാലാം ദിനമായ ഇന്ന് (ജൂണ്‍ 29) പ്രേക്ഷകന് മുന്നിലെത്തുന്നത്. ഇതില്‍ 26 ചിത്രങ്ങള്‍ മല്‍സരവിഭാഗത്തിലേതാണ്. ചതിക്കപ്പെടുന്ന ബാല്യസൗഹൃദത്തിന്റെ കഥ പറയുന്ന 'അണ്‍ ഫ്രണ്ട്എന്ന 15മിനിട്ട് ദൈര്‍ഘ്യമുള്ള മലയാള ചിത്രം ഉള്‍പ്പെടെ ഒന്‍പത് ചിത്രങ്ങളാണ് ഷോര്‍ട്ട് ഫിക്ഷന്‍ മല്‍സര വിഭാഗത്തിലുള്ളത്. ക്യാംപസ് വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളും മ്യൂസിക് വീഡിയോ വിഭാഗത്തില്‍ ഏഴു ചിത്രങ്ങളും മല്‍സരത്തിനെത്തും. കര്‍ണ്ണാടകയുടെ ഉള്‍ക്കാടുകളില്‍ ജീവിക്കുന്ന സിദ്ധികളുടെ കഥ പറയുന്ന 'ഫ്രീ സ്പ്‌ളിറ്റ്ഉള്‍പ്പടെ ആറു ചിത്രങ്ങള്‍ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്നു പ്രദര്‍ശനത്തിനെത്തും. ജൂറി വിഭാഗത്തിലും ആനിമേഷന്‍ വിഭാഗത്തിലുമായി നാല് ചിത്രങ്ങളും ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളുമാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. 'മാനിസ്‌ലാംഉള്‍പ്പടെ അഞ്ചു ചിത്രങ്ങള്‍ രാജ്യാന്തര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഐഡിഇ വിഭാഗത്തില്‍ ഒരു ചിത്രവും ഇന്നു മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ വിഖ്യാത സംവിധായകന്‍ അമിത് ദത്തയുടെ രണ്ട് ചിത്രങ്ങള്‍ കൊണ്ടും സമ്പന്നമാണ് മേളയുടെ നാലാം ദിനം.

No comments:

Post a Comment