8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Thursday 25 June 2015

ഡോക്യുമെന്ററി മേളക്ക് ഇന്ന് തിരിതെളിയും

8 ാമത് കേരള രാജ്യാന്തര ഡോക്യുമെന്റ്‌റി -ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക്  ഇന്ന് ( ജൂണ്‍ 26)തിരിതെളിയും. വൈകിട്ട് 6.00 ന് കൈരളി തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍  സിനിമ നാടക പ്രവര്‍ത്തകന്‍ പദ്മശ്രീ ടോം ആല്‍റ്റര്‍ മേള  ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റ്റി. രാജീവ് നാഥ് ആമുഖ പ്രഭാഷണം നടത്തും.ഫെസ്‌റിവല്‍ ബുക്കിന്റെ  പ്രകാശനം കെ എസ് എഫ് ഡി സി  ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജി. സുരേഷ് കുമാറിന് നല്കി നിര്‍വഹിക്കും.ഫെസ്‌റിവല്‍ ബുള്ളറ്റിന്‍ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആര്യാടന്‍ ഷൗക്കത്ത് ,രാമചന്ദ്രബാബുവിന് നല്കി് പ്രകാശനം നിര്‍വഹിക്കും.അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു സ്വാഗതം ആശംസിക്കുന്ന ചടങ്ങിന് അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍ നന്ദി അര്‍പ്പി ക്കും.
  സ്പാനിഷ് സംവിധായകന്‍ ഷാവിര്‍ എസ്പധോയുടെ ട്രാന്‌സ് നസ്‌റിനും ഇംഗ്ലീഷ് ചിത്രമായ ദി ഫോണ്‍ കോളുമാണ്  ഉദ്ഘാടന ചിത്രങ്ങള്‍.

ദീഘ്ര ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രശസ്ത ലിത്വാനിയന്‍  ഡോക്യുമെന്ററി സംവിധായകന്‍ അഡോറിസ് ,ഛയാഗ്രഹകന്‍ ആര്‍ വി രമണി ,ഛയാഗ്രഹകനും സംവിധായകനുമായ വേണു എന്നിവരാണ് ജൂറി അംഗങ്ങള്‍.സിനിമ നിരൂപകനും സംവിധായകനുമായ അല്ത്താഫ് മസിത് ഫ്രെഞ്ച ്‌സിനിമ സംവിധായകന്‍ അറി അല്ലെന്‌സണ്‍, ബംഗാളി സംവിധായകന്‍ അശോക് വിശ്വനാഥ് എന്നിവരാണ് ഹ്രസ്വ ചിത്ര വിഭാഗത്തിലെ ജൂറി അംഗങ്ങല്‍.

മികച്ച ഹ്രസ്വ ചിത്രത്തിനു 50000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം .മികച്ച മ്യൂസിക്ക് വീഡിയോക്ക് 25000 രൂപയും പ്രശസ്തി പത്രവും ലഭിക്കും 20000 രൂപയും പ്രശസ്തി പത്രവും മികച്ച ക്യാമ്പസ് ചിത്രത്തിനു ലഭിക്കും,മികച്ച ഡോക്യുമെന്ററി ഛയാഗ്രഹകന് പുരസ്‌ക്കാരം ഏര്‍പ്പെടുതിയിരിക്കുന്നത് പ്രശസ്ത ഛയാഗ്രഹകന്‍ നവോസ് കോണ്‍ക്ട്രാറാണ.് 15000 പ്രശംസാ പത്രവുമാണ് പുരസ്‌കാരം


മേളയോടനുബന്ധിച്ചു പത്രസംമ്മേളനങ്ങള്‍ ,മുഖാമുഖങ്ങള്‍,മാസ്റ്റര്‍ ക്ലാസ്സുകള്‍,കേരളീയ കലാരൂപങ്ങളുടെ അവതരണങ്ങള്‍ എന്നിവും സംഘടിപ്പിച്ചിട്ടുണ്ട്

No comments:

Post a Comment