8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Saturday 27 June 2015

വ്യത്യസ്ത സിനിമാനുഭവങ്ങള്‍ പങ്കുവച്ച് മുഖാമുഖം

8-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ചു നടന്ന മുഖാമുഖം സംവിധായകരുടെ വ്യത്യസ്ത അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ച വേദിയായി. മലയാളം ഉള്‍പ്പടെ വ്യത്യസ്ത ഭാഷകളില്‍ നിന്ന് ഏഴു സംവിധായകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തന്റെ 'വാട്ട്ര്‍ മെലന്‍' എന്ന സിനിമയില്‍ വിചിത്രമായ രീതിയില്‍ തണ്ണിമത്തന്റെ സാധ്യത ഉപയോഗിച്ചതിന്റെ ആവശ്യകത സംവിധായകന്‍ പ്രണവ് ഹരിഹര്‍ ശര്‍മ്മ പങ്കവച്ചു. സ്വന്തം ജീവിത ചുറ്റുപാടിനോട് ഇഴചേര്‍ന്ന ഡോക്യുമെന്ററിയാണ് 'ഫ്‌ളോട്ടിങ് ലൈഫ്എന്ന് സംവിധായകന്‍ ഹൗബന്‍ ബപന്‍ കുമാര്‍ പറഞ്ഞു. മാതൃത്വത്തിന്റെ സ്‌നേഹവും വാല്‍സല്യവുമന്വേഷിക്കുന്ന ബാലന്റെ ജീവിതവുംവെള്ളപ്പാണ്ട് കൊണ്ടുള്ള അപകര്‍ഷതാബോധവും ജാതിവ്യവസ്ഥിതിയും സമന്വയിക്കുന്ന ചിത്രമാണ് 'പാന്‍ന്ത്രിയ'. ചിത്രം തന്റെ തന്നെ നിരീക്ഷണങ്ങളുടെയും അന്വേഷണത്തിന്റെയും ഭാഗമാണെന്ന് സംവിധായകന്‍ സന്ദീപ് മാനെ പറഞ്ഞു.

'ബിക്കോസ് ഓഫ് ഹെര്‍' എന്ന ചിത്രത്തിന്റെ സംവിധായകനായ സമീര്‍ പട്‌വര്‍ധന്‍ ഇന്ത്യയില്‍ ജാതീയത ഇന്നും നിലനില്‍ക്കുന്ന പ്രതിഭാസം തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. മാതാവിന്റെ വേര്‍പാടിനു ശേഷം ഒരു വ്യക്തിയുടെ ചിന്തകളിലും പ്രവര്‍ത്തികളിലും വന്നു ചേര്‍ന്ന മാറ്റത്തെയാണ് 'ബിക്കോസ് ഓഫ് ഹെര്‍' കൈകാര്യം ചെയ്യുന്നത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച തന്റെ സിനിമയായ 'ഇന്‍വെസിബിള്‍ സ്ട്രാണ്ട്ന്റെ നിസ്സാരമായ മുതല്‍മുടക്കിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംവിധായകന്‍ ആനന്ദ് ഏകര്‍ഷി സംസാരിച്ചു. ജീവിതത്തിലെ വിവിധ വികാരങ്ങളെല്ലാം അനുഭവിച്ചിട്ടും താങ്കള്‍ സ്വസ്ഥനല്ലെങ്കില്‍ സിനിമ നിര്‍മ്മിക്കൂ എന്ന സന്ദേശമാണ് 'സിനി-മാാഎന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയപ്രസാദ് ദേശായി പങ്കുവച്ചത്. രോഗികള്‍ക്ക് ആനന്ദപ്രദമായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കന്നതിന്റെ ആവശ്യകതയും സാധ്യതയും ഉന്നയിച്ചുകൊണ്ടാണ് ഹോപ്പ് ഡോക്‌ടേഴ്‌സ്എന്ന ചിത്രം ദിയാ ബാനര്‍ജി ഒരുക്കിയിരിക്കുന്നത്. ക്ലിനിക്കല്‍ കൗണ്‍സിലിങിനു പുറമേ രോഗികളെ മാനസികമായി ഉത്തേജിപ്പിക്കുന്നത് ചികില്‍സയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ മോഡറേറ്ററായിരുന്നു. അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment